Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Peace

ലോകസമാധാനത്തിലേക്കുള്ള മാർഗമാണ് യോഗ: മോദി

കോ​​​ൽ​​​ക്ക​​​ത്ത: വ്യ​​​ക്തി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​തു​​​പോ​​​ലെ ലോ​​​ക സ​​​മാ​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള മാ​​​ർ​​​ഗ​​​മാ​​​യി യോ​​​ഗ​​​യെ കാ​​​ണ​​​ണ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര യോ​​​ഗ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സെ​​​ൻ​​​ട്ര​​​ൽ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ റെ​​​ഡ് റോ​​​ഡി​​​ൽ 12-ാമ​​​ത് യോ​​​ഗ​​​ദി​​​നാ​​​ച​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മോ​​​ദി.

ജീ​​​വി​​​ത​​​ത്തെ സ​​​മ​​​തു​​​ലി​​​ത​​​മാ​​​യി നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ യോ​​​ഗ​​​യ്ക്ക് സ​​​വി​​​ശേ​​​ഷ​​​മാ​​​യ പ​​​ങ്കു​​​ണ്ട്. മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തി​​​ലൂ​​​ടെ ശാ​​​രീ​​​രി​​​ക ആ​​​രോ​​​ഗ്യ​​​മാ​​​ണ് യോ​​​ഗ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും മോ​​​ദി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

National

ലോകസമാധാനത്തിനായി പ്രാർഥിക്കാൻ സിബിസിഐ

ന്യൂ​ഡ​ൽ​ഹി: മ​ധ്യപൂ​ർ​വേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സി​ബി​സി​ഐ അ​ഭ്യ​ർ​ഥി​ച്ചു. ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി നോ​ന്പു​കാ​ല​ത്ത് ആ​ത്മാ​ർ​ഥമാ​യി പ്രാ​ർ​ഥി​ക്കാ​ൻ എ​ല്ലാ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ​യും ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി ആ​ഹ്വാ​നം ചെ​യ്തു.

ഇ​റാ​നി​ലും ഗ​ൾ​ഫ് മേ​ഖ​ല​യി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളി​ൽ സിബിസിഐ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ശ​ത്രു​ത​ക​ൾ​ക്കി​ട​യി​ൽ അ​ക​പ്പെ​ട്ട ദു​ർ​ബ​ല​രാ​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​പ​രാ​ധി​ക​ളു​ടെ ദാ​രു​ണമ​ര​ണ​ത്തി​ൽ ബി​ഷ​പ്പു​മാ​ർ അ​ഗാ​ധ​മാ​യ ദുഃ​ഖം അ​റി​യി​ച്ചു. ഉ​റ്റ​വ​രെ ന​ഷ്ട​മാ​യ​വ​ർ​ക്കു വേ​ണ്ടി​യും പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്കു​ന്ന​തി​നു​മാ​യി ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യി സി​ബി​സി​ഐ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​യി ക്രി​യാ​ത്മ​ക​മാ​യ സം​ഭാ​ഷ​ണ​ത്തി​ൽ ഒ​ത്തു​ചേ​രാ​ൻ സി​ബി​സി​ഐ അ​ഭ്യ​ർ​ഥി​ച്ചു. അ​ക്ര​മ​ത്തി​നു​ പ​ക​രം സ​മാ​ധാ​നം ബോ​ധ​പൂ​ർ​വം തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് എ​ല്ലാ രാ​ഷ‌്ട്ര​ങ്ങ​ളു​ടെ​യും നേ​താ​ക്ക​ളോ​ടു ബി​ഷ​പ്പു​മാ​ർ പ​റ​ഞ്ഞു. യ​ഥാ​ർ​ഥ ശ​ക്തി ബ​ല​പ്ര​യോ​ഗ​ത്തി​ല​ല്ല.

അ​ക്ര​മ​വും സം​ഘ​ർ​ഷ​വും കൂ​ടു​ത​ൽ ക​ഷ്ട​പ്പാ​ടും നി​രാ​ശ​യും വ​ള​ർ​ത്തു​ക​യേ ഉ​ള്ളൂ. മാ​നു​ഷി​ക അ​ന്ത​സി​നു മു​ൻ​ഗ​ണ​ന ന​ൽ​കാ​നും പ​രി​ഹാ​ര​ത്തി​നാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നും ആ​ഗോ​ള നേ​താ​ക്ക​ളോ​ട് സി​ബി​സി​ഐ അ​ഭ്യ​ർ​ഥി​ച്ചു.

Kerala

ഇ​സ്ര​യേ​ല്‍-​ഇ​റാ​ന്‍ സം​ഘ​ര്‍​ഷം: ലോകസമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്ന് കെസിബിസി

കോ​ഴി​ക്കോ​ട്: പ​ശ്ചി​മേ​ഷ്യ യു​ദ്ധ ഭീ​തി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നീ​തി​പു​ല​രു​ന്ന​തി​നും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നും ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ ന​ട​ത്ത​ണ​മെ​ന്ന് കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ ആ​ഹ്വാ​നം ചെ​യ്തു.

യു​ദ്ധം എ​ത്ര​യും വേ​ഗം അ​വ​സാ​നി​ക്ക​പ്പെ​ട​ണം. യു​ദ്ധ​ങ്ങ​ള്‍ മൂ​ലം ഭൂ​മി തു​ട​ര്‍​ച്ച​യാ​യി മു​റി​വേ​ല്‍​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്. യു​ദ്ധ​ങ്ങ​ളു​ടെ​യും സാ​യു​ധ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ​യും ഇ​ര​ക​ളെ ചേ​ര്‍​ത്തു​പി​ടി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​ത്. യു​ദ്ധം എ​ന്ന​ത് തി​ന്മ​യാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ലോ​ക നേ​താ​ക്ക​ള്‍​ക്കാ​വു​ന്നി​ല്ല എ​ന്ന​ത് മ​നു​ഷ്യ​മ​ന​സ​ക​ളെ വേ​ദ​നി​പ്പി​ക്കു​ന്നു.

യു​ദ്ധം എ​ന്ന​ത് നി​കൃ​ഷ്ട​മാ​യ ഒ​രു യാ​ഥാ​ർ​ഥ്യ​വും അ​ത് നു​ണ​ക​ളു​ടെ​യും അ​സ​ത്യ​ങ്ങ​ളു​ടെ​യും വി​ജ​യ​മാ​ണെ​ന്ന് ന​മു​ക്ക് തി​രി​ച്ച​റി​യാ​മെ​ന്ന് ഫ്രാ​ന്‍​സി​സ് പാ​പ്പാ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ സ്വാ​ര്‍​ഥ താ​ത്പ​ര്യ​ങ്ങ​ളു​ടെ വി​ജ​യ​വും ശ​ത്രു​വി​ന്‍റെ പൂ​ര്‍​ണ​മാ​യ ത​ക​ര്‍​ച്ച​യു​മാ​ണ് യു​ദ്ധ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. യു​ദ്ധ​ഭീ​ക​ര​ത​യു​ടെ ഇ​ര​ക​ളാ​കു​ന്ന​ത് പ​ല​പ്പോ​ഴും നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​രാ​ണെ​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

International

ലോ​​​​ക​​​​സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​ക​​​രു​​​ത് ; ട്രം​പി​നെ​തി​രേ അ​മേ​രി​ക്ക​ൻ ക​ർ​ദി​നാ​ൾ​മാ​ർ

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ഡി​​​​സി: ലോ​​​​ക​​​​സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​യ വി​​​​ദേ​​​​ശ ന​​​​യ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും ല​​​​ക്ഷ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും അമേരി ക്ക പി​​​​ന്തി​​​​രി​​​​യണമെന്ന് ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​ർ.

ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ലും മ​​​​നു​​​​ഷ്യാ​​​​ന്ത​​​​സ് പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള യു​​​​എ​​​​സ് വി​​​​ദേ​​​​ശ​​​​ന​​​​യ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​നും ഷി​​​​ക്കാ​​​​ഗോ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ ബ്ലെ​​​​സ് ജെ. ​​​​കു​​​​പി​​​​ക്, വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ റോ​​​​ബ​​​​ർ​​​​ട്ട് മ​​​​ക്എ​​​​ൽ​​​​റോ​​​​യ്, നെ​​​​വാ​​​​ർ​​​​ക്ക് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ ജോ​​​​സ​​​​ഫ് ഡ​​​​ബ്ലു. ടോബി​​​​ൻ എ​​​​ന്നി​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ട്രം​​​പി​​​ന്‍റെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​തെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​മു​​​ഖ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന.

ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡി​​​​നോ​​​​ടും വെ​​​​ന​​​​സ്വേ​​​​ല​​​​യോ​​​​ടു​​​​മു​​​​ള്ള ഭീ​​​​ഷ​​​​ണി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​മെ​​​ന്നും ഇ​​​​ടു​​​​ങ്ങി​​​​യ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​യി ‌യു​​​​ദ്ധ​​​​ങ്ങ​​​​ളെ കാ​​​​ണു​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​മേ​​​രി​​​ക്ക ലോ​​​ക​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക​​​ സ്വ​​​ര​​​മാ​​​ക​​​ണം. അ​​​ല്ലാ​​​തെ, ലോ​​​ക​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ക​​​രു​​​ത്. അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​വ​​​​സാ​​​​ന ആ​​​​ശ്ര​​​​യ​​​​മാ​​​​യി മാ​​​​ത്ര​​​​മേ സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി പാ​​​​ടു​​​​ള്ളൂ​​​​വെ​​​​ന്ന​​​​ത് ദേ​​​​ശീ​​​​യ​​​​ന​​​​യ​​​​മാ​​​​യി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​പോ​​​​ലെ ധാ​​​​ർ​​​​മി​​​​ക​​​ത​​​യി​​​ലൂ​​​ന്നി​​​യ വി​​​​ദേ​​​​ശ​​​​ന​​​​യ​​​​മാ​​​​ണു ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​നു വേ​​​​ണ്ട​​​​ത്. മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​നെ​​​​യും ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​യും മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​യും ബ​​​​ഹു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തും സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​ത്തി​​​​ലൂ​​​​ടെ മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​ന്ത​​​​സ് വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ വി​​​​ദേ​​​​ശ​​​​ന​​​​യ​​​​മാ​​​​ണു വേ​​​​ണ്ട​​​​ത്.

സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ൽ ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തു​​​​പോ​​​​ലെ ശാ​​​​ശ്വ​​​​ത സ​​​​മാ​​​​ധാ​​​​നം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ത​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യും ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​ർ സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ശീ​​​​ത​​​​യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​താ​​​​ദ്യ​​​​മാ​​​​യി ഈ​​​​ വ​​​​ർ​​​​ഷം ലോ​​​​ക​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ധാ​​​​ർ​​​​മി​​​​ക​​​​ത ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

വെ​​​​ന​​​​സ്വേ​​​​ല, യു​​​​ക്രെ​​​​യ്ൻ, ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ സൈ​​​​നി​​​​ക​​​​ശ​​​​ക്തി​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ർ​​​​ഥ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും അ​​​​ടി​​​​സ്ഥാ​​​​ന ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു​. സ്വ​​​​യം​​​​ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ മാ​​​​നി​​​​ക്ക​​​​ണം. വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ഭീ​​​​ഷ​​​​ണി​​​​ക​​​​ളും സാ​​​​യു​​​​ധ സം​​​​ഘ​​​​ട്ട​​​​ന​​​​ങ്ങ​​​​ളും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ബ​​​​ന്ധ​​​​ങ്ങ​​​​ളെ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യും ലോ​​​​ക​​​​ത്തെ എ​​​​ണ്ണ​​​​മ​​​​റ്റ ദു​​​​രി​​​​ത​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ള്ളി​​​​വി​​​​ടു​​​​ക​​​​യും ചെ​​​​യ്യും -​​​ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ​​​യും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​ലെ​​​യും ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നു ഭീ​​​ഷ​​​ണി സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യും അ​​​മേ​​​രി​​​ക്ക-​​​യൂ​​​റോ​​​പ്പ് ബ​​​ന്ധം വ​​​ഷ​​​ളാ​​​കു​​​ക​​​യും ചെ​​​യ്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up